kidney
kidney

കൊടിയത്തൂർ: വൃക്കരോഗികൾക്ക് ആശ്വാസ സഹായവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനം പദ്ധതി. പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ വൃക്കരോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.

20 കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, മരുന്നുകളും അഞ്ച് രോഗികൾക്ക് ആവശ്യമായ മരുന്നുകളുമാണ് സൗജന്യമായി വീടുകളിലെത്തിച്ചു നൽകുന്നത്. ഇതിനായി കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പത്തുലക്ഷം രൂപ വകയിരുത്തിയിരുന്നു.

കഴിഞ്ഞ വർഷമാരംഭിച്ച പദ്ധതി പ്രകാരം ഡയാലിസിസ് കിറ്റും മരുന്നുമുൾപ്പെടെ ആശുപത്രിയിൽ വന്നു വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. ഇനി ഇവ ഓരോരുത്തരുടെയും വീടുകളിലെത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. മരുന്ന് ഉൾപ്പെടെയുള്ള സാമഗ്രികൾ സൗജന്യമായി നൽകുന്ന പദ്ധതി രോഗിക്കും കുടുംബത്തിനും ഏറെ ആശ്വാസമാവുമെന്നും പ്രസിഡന്റ് പറഞ്ഞു.