bank
ചോറോട് സഹകരണ ബാങ്ക് മാങ്ങാട്ട് പാറശാഖ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയതപ്പോൾ

വടകര: ചോറോട് സഹകരണ ബാങ്കിന്റെ മാങ്ങാട്ടുപാറ ശാഖ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപ സ്വീകരണം കെ.കെ.രമ എം.എൽ.എ നിർവഹിച്ചു. കംപ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജയും ലോക്കർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരനും നിർവഹിച്ചു. മുൻ പ്രസിഡന്റുമാരെയും മുൻ സെക്രട്ടറി ടി.കെ. ഗോപാലനെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുകുന്നുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.നിധിൻ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് എം. അശോകൻ നന്ദിയും പറഞ്ഞു. ഓസ്കാർ മനോജ് നയിച്ച കലാപരിപാടിയും നടന്നു.