കോഴിക്കോട്: കോൺകോർഡ് ഗ്രൂപ്പിന്റെ കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോ ഇന്ന് വൈകിട്ട് 4.30ന് മാത്തോട്ട് താഴത്തെ സ്വന്തം കെട്ടിടത്തിൽ സി. എൻ ലത ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ഡയരക്ടർ പ്രേം കിഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വടക്കൻ ജില്ലകളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നത്. ഡ്രോയർ സ്ളിഡ്സ്,ഓഫീസ് ഫർണിച്ചർ ഫിറ്റിംഗ്,കിച്ചൺ ആക്സിസറീസ്, ആർകിടെക്ചറർ ഹാർഡ് വെയർ, ഫർണിച്ചർ ലൈറ്റ്സ് എന്നിവയാണ് സ്ഥാപനത്തിന്റെ ഉല്പന്നങ്ങൾ.