കൊയിലാണ്ടി: നഗരസഭ പുളിയഞ്ചേരി കുള നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തതിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് ചർച്ച ചെയ്യണമെന്നാവശ്യപ്പെടങ്കിലും ഭരണ സമിതി തയ്യാറാകാത്തതിനാൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി. കോൺഗ്രസ് കൗൺസിലർ പി. രത്നവല്ലിയാണ് ചർച്ചെ ചെയ്യണമെന്നാവശ്യട്ടത്. ആവശ്യം നിരസിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി കൗൺിസലർമാർ
ഇറങ്ങി പോകുകയായിരുന്നു. പ്രതിഷേധത്തിന് വി.പി.ഇബ്രാഹിം കുട്ടി, എ. അസീസ്, മനോജ്‌പയറ്റ് വളപ്പിൽ നേതൃത്വം നല്കി. ബി.ജെ.പി മണ്ഡലം കമ്മിറ്റി മുൻസിപ്പാലിറ്റി ഓഫീസിൽ പ്രതിഷേധ സമരം നടത്തി. വായനാരീ വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആർ ജയ്‌കിഷ് പ്രസംഗിച്ചു. കെ.വി. സിന്ധു , വി.കെ.സുധാകരൻ, മാധവൻ ബോധി നേതൃത്വം നല്കി.
പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം: ചെയർപേഴ്സൺ
കൊയിലാണ്ടി: ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി യും നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഓഡിറ്റ് പരാമർശങ്ങൾ നടത്തുന്നത്. അത്തരം റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ മറുപടി നല്കുക എന്നതാണ് നിയമം. ഓഡിറ്റ് റിപ്പോർട്ടും മറുപടി റിപ്പോർട്ടും കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന പ്രതിഷേധം
രാഷ്ട്രീയ പ്രേരിതമാണന്ന് വാർത്താകുറിപ്പിലൂടെ ചെയർപേഴ്സൺ അറിയിച്ചു.