കുന്ദമംഗലം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് റൈഹാൻ വാലി വിദ്യാർത്ഥികൾ നബിദിന വിളംബര റാലി നടത്തി. മർകസ് നടത്തുന്ന അൽമഹബ്ബ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രവാചകന്റെ മാനവിക സന്ദേശങ്ങൾ വിളംബരം ചെയ്തു. ഒരുമാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി പ്രകീർത്തന ഗാന മത്സരം, കത്തെഴുത്ത് മത്സരം, കലാപരിപാടികൾ, സ്നേഹസംഗമം എന്നിവ സംഘടിപ്പിക്കും. വിളംബര റാലിക്ക് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, മുഹ്‌യുദ്ദീൻ കുട്ടി സഖാഫി, ആസാദ് സഖാഫി, ഇൽയാസ് സഖാഫി, സയ്യിദ് യാസീൻ, സഫ്‌വാൻ നൂറാനി, മുഹമ്മദ് അഹ്‌സനി, ഉബൈദുല്ല സഖാഫി, സ്വലാഹുദ്ദീൻ സഖാഫി എന്നിവർ നേത്വത്വം നൽകി.