പേരാമ്പ്ര : സേവാ പാക്ഷികത്തിന്റെ ഭാഗമായി ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി കടിയങ്ങാട് സൗജന്യ നേത്ര രോഗ തിമിര നിർണക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നന്ദിനി. അനിസ് , പാർവതി, ഷെഹറിൻ എന്നിവർ പരിശോധിച്ചു , ശ്രീജിത്ത് കല്ലാട്, ഇ.ടി ബാലൻ, പി.പി പ്രസന്ന, സി.കെ ലില, എൻ.ഇചന്ദ്രൻ , സിനി ബിജു കൃഷ്ണൻ , ബിനിഷ് എടവരാട്, വി.സി.നാരായണൻ ,ചന്ദ്രൻ ചക്കുളങ്ങര, സുനിൽ കൂത്താളി, എൻ.എം രവിന്ദ്രൻ , സി.കെ നാണു. കെ.രമ്യ. സി.കെ.മാധവി, എന്നിവർ നേത്യത്വം നൽകി.