അത്തോളി : കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 10,11 തീയതികളിൽ അത്തോളിയിൽ നടക്കും .ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘം അത്തോളി ജി.വി.എച്ച്.എസ്. എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. ഇന്ദു അദ്ധ്.ക്ഷത വഹിച്ചു. എ.ഇ.ഒ സുധ. പി, സന്ദീപ് കുമാർ നാലു പുരക്കൽ, സുധ കാപ്പിൽ, സുനീഷ് നടുവിലയിൽ, പി. എം.ഷാജി, ജയപ്രകാശൻ , ഷാജി എൻ ബാലറാം തുടങ്ങിയവർ പ്രസംഗിച്ചു. 10 ന് പ്രവൃത്തിപരിചയമേള, സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള എന്നിവയും, 11 ന് ശാസ്ത്ര മേള, ഗണിതശാസ്ത്ര മേള എന്നിവയും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ (ചെയർ പേഴ്സൺ) ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇന്ദു പി. (ജനറൽ കൺവീനർ), എ. ഇ ഒ. സുധ.പി( ട്രഷറർ) എന്നിവരടങ്ങുന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.