കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന് പിറന്നാളാശംസകളുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ പന്നിയങ്കരയിലെ വീടായ പത്മാലയത്തിലെത്തി. മധുരം നൽകി മന്ത്രി
പിറന്നാൾ ആശംസകൾ നേർന്നു. എൻ.സി.പി ജില്ലാ സെക്രട്ടറി അഭിലാഷ് ശങ്കർ, ബ്ലോക്ക് വൈ. പ്രസിഡന്റ് സൈഫുദ്ദീൻ എന്നിവരും കൂടെയുണ്ടായിരുന്നു.