മണർകാട്: നവീകരിച്ച മണർകാട്പള്ളി കണിയാംകുന്ന് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു നിർവഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. വികസനസമിതി അദ്ധ്യക്ഷനും വാർഡ് മെമ്പറുമായ ഫിലിപ്പ് കിഴക്കേപ്പറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ രാജീവ് രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം റജി എം. ഫീലിപ്പോസ്, മണർകാട് പള്ളി ട്രസ്റ്റിമാർ, സെകട്ടറി, സഹ വികാരിമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.