പൊൻകുന്നം : എസ്.എൻ.ഡി.പി യോഗം1044-ാം നമ്പർ പൊൻകുന്നം ശാഖയിൽ ശ്രീനാരായണഗുരുദേവജയന്തി ആഘോഷങ്ങൾ 4ന് തുടങ്ങും. 4ന് രാവിലെ 9 മുതൽ കലാകായിക മത്സരങ്ങൾ. തിരുവോണനാളിൽ രാവിലെ 6.30ന് വിശേഷാൽ പൂജകൾ,6.45ന് തിരുവോണക്കാഴ്ച, 7.30ന് ഗുരുദേവഭാഗവതപാരായണം,8.30ന് വനാതാസംഘം പ്രവർത്തകർ ഒരുക്കുന്ന അത്തപ്പൂക്കളം. ചതയദിനമായ 10ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് വിഷേഷാൽ പൂജകൾ,8ന് ഗുരുസ്തവം, 8.55ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് ടി.എസ് പ്രദീപ് തകടിയേൽ നിർവഹിക്കും. മുണ്ടയ്ക്കൽ രവീന്ദ്രൻശാന്തി കാർമ്മികത്വം വഹിക്കും. 9.30ന് ഗുരുദേവകൃതികളുടെ പാരായണം. ഉച്ചകഴിഞ്ഞ് 2.30ന് ജയന്തി ഘോഷയാത്ര, 5ന് അനുമോദനസമ്മേളനം, അവാർഡ് വിതരണം, സമ്മാനദാനം, 6.30ന് ദീപാരാധന.

ഇളമ്പള്ളി:എസ്.എൻ.ഡി.പി യോഗം 4840-ാം നമ്പർ ശാഖയിൽ 168-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും. രാവിലെ 8ന് സമൂഹപ്രാർത്ഥന,9ന് ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ പതാക ഉയർത്തും. തമ്പലക്കാട് മോഹനൻശാന്തി കാർമ്മികത്വംവഹിക്കും. 9.15ന് ഇളമ്പള്ളി വിനോദും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം10ന്ജയന്തി ഘോഷയാത്ര, കെ.എൻ വിജയകുമാർ ചിറയ്ക്കൽ പതാക കൈമാറും.12ന് ജയന്തി സമ്മേളനം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ അദ്ധ്യക്ഷനാകും. യൂണിയൻ കൗൺസിലർ പി.വി വിനോദ് ജയന്തിസന്ദേശം നൽകും. ശാഖാ സെക്രട്ടറി പി.കെ ശശി,വൈസ് പ്രസിഡന്റ് അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്റോ സി.കാട്ടൂർ, സൗമ്യ ബി,മോളി വിൽസൺ, യൂണിയൻ കമ്മിറ്റിഅംഗം പി.എസ്.രഘുനാഥൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ പി.മനു, യൂണിറ്റ് സെക്രട്ടറി വിനോദ് വടുതലക്കര, വനിതാസംഘം പ്രസിഡന്റ് ജയ അനിൽ തുടങ്ങിയവർ പ്രസംഗിക്കും.1ന് മഹാപ്രസാദമൂട്ട്.
കൊടുങ്ങൂർ:എസ്.എൻ.ഡി.പി യോഗം 1145-ാം നമ്പർ വാഴൂർ ശാഖയിൽ ശ്രീനാരായണജയന്തിദിനാഘോഷം 7 മുതൽ നടക്കും. 7ന് രാവിലെ 9ന് യൂത്ത്മൂവ്‌മെന്റിന്റെ നേതത്വത്തിൽ ഇരുചക്രവാഹനറാലി പള്ളിക്കത്തോട് എസ്.എച്ച്.ഒ പ്രദീപ്കുമാർ ഫ്‌ളാഗ്ഓഫ് ചെയ്യും. ചതയദിനമായ 10ന് രാവിലെ 7ന് ശാഖാ പ്രസിഡന്റ് ബി.സലികുമാർ പതാക ഉയർത്തും. മഞ്ഞാടിയിൽ തങ്കപ്പൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.8ന് ഗുരുഭാഗവതപാരായണം തങ്കമണി സോമൻ വെള്ളിയാട്ടുകുഴി, 10ന് ജയന്തിദിനസന്ദേശം പി.കെ.ലാൽ വാഴൂർ,11ന് സമൂഹപ്രാർത്ഥന,12ന് മഹാപ്രസാദമൂട്ട്.3ന് ചതയദിനഘോഷയാത്ര പുളിക്കൽകവല സെന്റ്പീറ്റേഴ്‌സ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ.കുര്യാക്കോസ് മാണി ഫ്‌ളാഗ്ഓഫ് ചെയ്യും. വിവിധ വാദ്യമേളങ്ങൾ, നൃത്തകലാരൂപങ്ങൾ,ഗാനതരംഗിണി എന്നിവ ഘോഷയാത്രയെ അനുഗമിക്കും. 2 മുതൽ കൊടുങ്ങൂർ ജംഗ്ഷനിൽ ഗാനസ്മൃതി.6ന് ദീപക്കാഴ്ച,6.30ന് ദീപാരാധന.7ന് പൊതുസമ്മേളനം ചങ്ങനാശരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് സലികുമാർ വടക്കേൽ അദ്ധ്യക്ഷനാകും.സന്ദേശവും അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നിർവ്വഹിക്കും.യൂണിയൻ കമ്മിറ്റി അംഗം വിശ്വനാഥൻ പനച്ചിക്കൽ എൻഡോവ്‌മെന്റ് വിതരണം ചെയ്യം.ശാഖാ സെക്രട്ടറി പ്രസാദ് വല്യകല്ലുങ്കൽ,സിന്ധു ചന്ദ്രൻ,പ്രഭ മോഹനൻ ഗോവിന്ദവിലാസം,ബിനീഷ് ഇല്ലത്തുപറമ്പിൽ,ശശികല ഷാജി കപ്പുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. 7.30ന് കരോക്കെ ഗാനമേള.