കാഞ്ഞിരപ്പള്ളി : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്ക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേർന്നു. സ്‌കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ ബോധവത്ക്കരണ ക്ലാസ് നടത്തി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. നിജുമോൻ പദ്ധതി വിശദീകരണം നടത്തി. എകസൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ് സി.ഡി.എസ്. ചെയർ പേഴ്‌സൺ ദീപ്തി ഷാജി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഫൈസൽ. എസ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ചിത്രം-മയക്കുമരുന്നിനെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുള്ള യോഗത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ക്ലാസ് നയിക്കുന്നു.