പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംരംഭ മീറ്റ് സംഘടിപ്പിച്ചു. പുതിയ സംരംഭം തുടങ്ങുന്നതിനും പഴയത് നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയുള്ള ക്ലാസുകൾ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ മീറ്റ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ,പഞ്ചായത്തംഗങ്ങൾ,സി.ഡി.എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ എം.ഇ.സി അജീഷ് ക്ലാസ് നയിച്ചു.