വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിനായകചതുർത്ഥി മഹോത്സവവും ഭഗവതിയ്ക്ക് പന്തീരായിരം പുഷ്പാഞ്ജലിയും ഭക്തർക്ക് പുണ്യദർശനമായി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണപ്രസാദ് , ക്ഷേത്രം ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ സമ്പൂതിരി , ആനത്താനത്തില്ലത്ത് എ.വി ഗോവിന്ദൻ നമ്പൂതിരി, എ.ബി.ഹരിഗോവിന്ദൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ശ്രീകോവിൽ നട പുഷ്പാലംകൃതമാക്കിയാണ് ഭഗവതിയ്ക്ക് പന്തീരായിരം പുഷ്പാഞ്ജലി നടത്തിയത്.