വൈക്കം : സപ്ലൈകോ ഓണം ഫെയറിന്റെ ഭാഗമായി സപ്ലൈകോ വൈക്കം സൂപ്പർമാർക്കറ്റിനോട് ചേർന്ന് നടത്തുന്ന താലൂക്ക് ഓണം ഫെയർ ഇന്ന് രാവിലെ 10 ന് സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തിയിലെ ഓണം മാർക്കറ്റിന്റെ ഉദ്ഘാടനം കടുത്തുരുത്തി സൂപ്പർമാർക്കറ്റിനോട് ചേർന്ന് 3ന് രാവിലെ 10ന് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെയറുകളിൽ നിന്നും രാവിലെ 9.30 മുതൽ വൈകിട്ട് 8 വരെ ഉപഭോക്താക്കൾക്ക് പലവ്യഞ്ജന സാധനങ്ങൾക്ക് പുറമേ പച്ചക്കറി, ഏത്തക്കായ എന്നിവ മിതമായ വിലയിൽ ലഭിക്കും. 7 വരെ ഫെയറുകൾ പ്രവർത്തിക്കും.