mery-roy

കോട്ടയം : 'എന്റെ അമ്മ ഒരു അസാധാരണ വ്യക്തിത്വമാണ്. ഫെല്ലിനിയുടെ സിനിമാ സെറ്റിൽ നിന്ന് പുറത്തു ചാടിയ ഒരു കഥാപാത്രമാണ് അവർ." മേരി റോയിയെ പറ്റി മകൾ അരുന്ധതി റോയി ഒരിക്കൽ പറഞ്ഞു. അതേപറ്റി ചോദിച്ചപ്പോൾ മേരി റോയി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു -“ എന്റെ ജീവിതം അങ്ങനെയൊക്കെയല്ലേ? ചോരയും വിയർപ്പും നൽകിയ പള്ളിക്കൂടം എന്റെ സാമ്രാജ്യമാണ്. ഞാനാണ് ചക്രവർത്തിനി. ആൺതുണയില്ലാതെയാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഒറ്റയ്‌ക്ക് എനിക്കിഷ്ടമുള്ളത് ചെയ്ത് ഞാൻ ജീവിക്കുന്നു....".

മേരി റോയിയുടെ ജീവിതം ഒറ്റയ്ക്കുള്ള പോരാട്ടമായിരുന്നു. ആ കണ്ണുകളിൽ എന്നും കൂസലില്ലായ്മയുടെ തിളക്കമായിരുന്നു. ബാല്യ,കൗമാര, യൗവനങ്ങൾ യാതന നിറഞ്ഞതായിരുന്നു. പിറന്നത് സമ്പന്നതയുടെ നടുവിൽ. ജീവിതം പോരാട്ടത്തിന്റെ വഴിയിലും. ക്രിസ്ത്യൻ സ്ത്രീകൾക്ക് കുടുംബ വിഹിതമായി പരമാവധി 5000 രൂപ മാത്രം കിട്ടിയ അനീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സ്വത്ത് തുല്യവിഹിതമാക്കിയ വിധിയിലൂടെ അവർ നേടിയത് സ്ത്രീകളുടെ തുല്യതയാണ്.

പള്ളിക്കൂടം എന്ന സ്വന്തം സ്കൂളിൽ ആദ്യത്തെ മൂന്നു വർഷം പഠിപ്പിച്ചത് മലയാളം മാത്രം. നാലാം വർഷമാണ് ഇംഗ്ലീഷ് പരിചയപ്പെടുത്തുന്നത്. മകൾ അരുന്ധതിയും മകൻ ലളിതും ഉൾപ്പെടെ ഏഴു വിദ്യാർത്ഥികളുമായാണ് കോർപ്പസ് ക്രിസ്റ്റി സ്‌കൂൾ ആരംഭിച്ചത്.

ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുന്ന അച്ഛൻ മേരിക്ക് ദുഃസ്വപ്നമായിരുന്നു. ഊട്ടിയിൽ കൊടുംതണുപ്പുളള രാത്രിയിൽ അമ്മയെ ഭീകരമായി മർദ്ദിച്ച് പുറത്തേക്ക് തള്ളി. അമ്മയുമൊത്ത് രക്ഷപ്പെടാൻ മഴയത്ത് നടന്ന് കുന്നിൻ മുകളിലെ പോസ്റ്റ് ഓഫീസിലെത്തി. പോസ്റ്റ്മാസ്റ്റർ അമ്മയുടെ അച്ഛന് ടെലഗ്രാം അയച്ചു. അയ്‌മനത്തു നിന്ന് ആളെത്തുന്നതുവരെ പോസ്റ്റ്മാസ്റ്ററുടെ വീട്ടിൽ കഴിഞ്ഞു.

കോട്ടയത്ത് തിരിച്ചെത്തിയിട്ടും ഇല്ലായ്മ തുടർന്നു. മൂത്ത ജ്യേഷ്ഠൻ ജോർജിന് കൊൽക്കത്തയിൽ ജോലി ലഭിച്ചതോടെ മേരി അങ്ങോട്ടു പോയി. ഒരു കമ്പനിയിൽ സെക്രട്ടറിയായി. അവിടെ വച്ചാണ് ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. സമ്പന്നൻ. തന്നെ വിവാഹം കഴിക്കുമോ എന്ന് അയാൾ ചോദിച്ചപ്പോൾ മേരി സമ്മതിച്ചു. അയാൾ കടുത്ത മദ്യപാനിയായിരുന്നു. ജീവിതം താളം തെറ്റി. മുപ്പതു വയസുള്ള മേരി അഞ്ചും മൂന്നു വയസുള്ള മക്കൾ ലളിതും അരുന്ധതിയുമായി സ്ഥലം വിട്ടു. ഊട്ടിയിൽ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്ക്. പക്ഷേ മേരിയെയും കുട്ടികളെയും പുറത്താക്കി. പിതാവിന്റെ കേരളത്തിലെ സ്വത്തിൽ മകന്റെ വിഹിതത്തിന്റെ നാലിലൊന്നോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത്രമാമ്രേ ലഭിക്കൂ എന്നു മനസിലാക്കിയ മേരി റോയി നിയമയുദ്ധത്തിനിറങ്ങി. 1916–ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ കോടതിയിലേക്ക്. ഊട്ടിയിലെ വീട് ഇഷ്ടദാനമായി കിട്ടിയത് വിറ്റ് ലഭിച്ച ഒരു ലക്ഷം രൂപകൊണ്ടാണ് കോട്ടയത്ത് സ്‌കൂളിരിക്കുന്ന അഞ്ചേക്കർ വാങ്ങിയത്.

യേശുക്രിസ്തുവും മഗ്ദലനമറിയവും കഥാപാത്രങ്ങളായിരുന്ന“ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ" എന്ന ഒപ്പറേ പള്ളിക്കൂടത്തിന്റെ വാർഷികത്തിന് അവതരിപ്പിക്കുന്നതിനെതിരെ മേരിറോയിക്കെതിരെ ക്രൈസ്തവരിൽ ഒരു വിഭാഗം തെരുവിലിറങ്ങി. അന്നത്തെ കളക്ടർ ക്രമസമാധാനത്തിന്റെ പേരിൽ നാടകം നിരോധിച്ചു. മേരി റോയി സുപ്രീംകോടതിയിൽ നിന്ന് അനുവാദം വാങ്ങി വിവാദ നാടകം അവതരിപ്പിച്ചു.

അരുന്ധതിയെ ഉന്നത പഠനത്തിന് ഡൽഹിയിൽ ചേർത്തെങ്കിലും ഒരു സഹപാഠിയുമായി പ്രണയത്തിലായി. ഡിഗ്രിയെടുത്തിട്ട് വിവാഹമാകാമെന്നു മേരി പറഞ്ഞിട്ടും അനുസരിച്ചില്ല. ഇത് വർഷങ്ങളോളം അരുന്ധതിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇടയാക്കി. മകനോടും ഇതുതന്നെയായിരുന്നു സമീപനം. സ്വന്തമായി ജീവിക്കാൻ ഇരുവർക്കും ഇത് ഗുണം ചെയ്തിട്ടേയുള്ളൂവെന്നാണ് മേരിയുടെ വിലയിരുത്തൽ. പിന്നീട് അടുത്ത സുഹൃത്തുക്കളെ പോലെയായി മക്കളുമായുള്ള ബന്ധം.

 സ്കൂ​ൾ​ ​ന​ട​ത്തി​പ്പ്

1967​ൽ​ ​കോ​ട്ട​യ​ത്ത് ​കോ​പ്പ​ർ​ക്രി​സ്റ്റി​ ​ഹൈ​സ്കൂ​ൾ​ ​ആ​രം​ഭി​ച്ചു.​ ​ലാ​റി​ബേ​ക്ക​റി​നാ​യി​രു​ന്നു​ ​നി​ർ​മ്മാ​ണ​ ​ചു​മ​ത​ല.​ ​മേ​രി​യും​ ​മ​ക്ക​ളും​ ​ലാ​റി​ ​ബേ​ക്ക​റു​ടെ​ ​മ​ക​ളും​ ​ഉ​ൾ​പ്പെ​ട​ ​ഏ​ഴ്പേ​രാ​യി​രു​ന്നു​ ​സ്കൂ​ൾ​ ​ന​ട​ത്തി​പ്പ്.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പൊ​തു​സ​മീ​പ​ന​വു​മാ​യി​ ​കോ​ട്ട​യ​ത്ത് ​പ​ള്ളി​ക്കൂ​ടം​ ​എ​ന്ന​ ​സ്‌​കൂ​ൾ​ ​സ്ഥാ​പി​ച്ചു.​ ​സ്വ​ത​ന്ത്ര​മാ​യ​ ​ക​ലാ​പ്ര​വ​ർ​ത്ത​ന​വും​ ​ആ​വി​ഷ്‌​കാ​ര​ ​സ്വാ​ത​ന്ത്ര്യ​വും​ ​സ്‌​കൂ​ളി​ൽ​ ​ന​ട​പ്പാ​ക്കി.​ ​അ​ടു​ത്ത​കാ​ലം​ ​വ​രെ​ ​പ​ള്ളി​ക്കൂ​ടം​ ​സ്കൂ​ളി​ലെ​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​ആ​യി​രു​ന്നു​ ​മേ​രി​ ​റോ​യി.

 സ​ഹോ​ദ​ര​ന് ​സ്വ​ത്ത് തി​രി​ച്ചു​ ​ന​ൽ​കി​യ​ ​പോ​രാ​ട്ടം

ക്രി​സ്ത്യ​ൻ​ ​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​മേ​രി​ ​റോ​യി​യു​ടെ​ ​പി​താ​വി​ന്റെ​ ​സ്വ​ത്ത് ​മ​ക​നാ​യ​ ​ജോ​ർ​ജ് ​ഐ​സ​ക്കി​ന് ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു​ ​മേ​രി​യു​ടെ​ ​നി​യ​മ​പോ​രാ​ട്ടം.​ 1916​ ​ലെ​ ​തി​രു​വി​താം​കൂ​ർ​ ​ക്രി​സ്ത്യ​ൻ​ ​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​ ​നി​യ​മം​ ​അ​സാ​ധു​വാ​ണെ​ന്നും​ ​വി​ൽ​പ്പ​ത്ര​മെ​ഴു​താ​തെ​ ​മ​രി​ക്കു​ന്ന​ ​പി​താ​വി​ന്റെ​ ​സ്വ​ത്തി​ൽ​ ​ആ​ൺ​മ​ക്ക​ൾ​ക്കും​ ​പെ​ൺ​മ​ക്ക​ൾ​ക്കും​ ​തു​ല്യ​ ​അ​വ​കാ​ശ​മാ​ണെ​ന്നു​മു​ള്ള​ ​സു​പ്ര​ധാ​ന​ ​വി​ധി​ ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​വി​ധി​ ​പ്ര​കാ​രം​ ​സ്വ​ത്ത​വ​കാ​ശം​ ​സ്ഥാ​പി​ച്ച് ​കി​ട്ടാ​ൻ​ ​മേ​രി​ ​വീ​ണ്ടും​ ​പോ​രാ​ടി.​ 2002​ ​ൽ​ 70​-ാം​ ​വ​യ​സി​ലാ​ണ് ​പൈ​തൃ​ക​ ​സ്വ​ത്തി​ന്റെ​ ​ആ​റി​ലൊ​ന്ന് ​അ​വ​കാ​ശം​ ​അം​ഗീ​ക​രി​ച്ച് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​ ​വ​ന്ന​ത്.​ ​ഈ​ ​സ്വ​ത്ത് ​മ​ക്ക​ൾ​ ​വേ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​തി​രി​കെ​ ​സ​ഹോ​ദ​ര​ന് ​ത​ന്നെ​ ​തി​രി​ച്ചു​ന​ൽ​കി.​ ​സ​ഹോ​ദ​ര​ന് ​എ​തി​രെ​യ​ല്ല​ ​കോ​ട​തി​യി​ൽ​ ​പോ​യ​തെ​ന്നും​ ​മ​ക്ക​ൾ​ ​തു​ല്യ​രാ​ണ്,​ ​പെ​ൺ​കു​ട്ടി​ ​ര​ണ്ടാം​ ​കി​ട​ക്കാ​രി​യാ​ണെ​ന്ന​ ​ചി​ന്ത​ ​മാ​റ​ണ​മെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.

 ത​ല​മു​റ​ക​ളു​ടെ​ ​പ്ര​ചോ​ദ​നം​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി
​അ​നീ​തി​ക്കെ​തി​രെ​ ​പോ​രാ​ടി​ ​വി​ജ​യി​ച്ച​ ​മേ​രി​ ​റോ​യി​ ​ത​ല​മു​റ​ക​ളു​ടെ​ ​പ്ര​ചോ​ദ​ന​മാ​യി​ ​തു​ട​രു​മെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​പി​തൃ​സ്വ​ത്തി​ൽ​ ​പെ​ൺ​മ​ക്ക​ൾ​ക്ക് ​തു​ല്യാ​വ​കാ​ശം​ ​ല​ഭി​ച്ച​തോ​ടെ​ ​നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​പ​തി​നാ​യി​ര​ങ്ങ​ളെ​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്കു​ ​ന​യി​ക്കാ​ൻ​ ​മേ​രി​ ​റോ​യി​ക്കു​ ​സാ​ധി​ച്ചു.​നി​ല​വി​ലു​ള്ള​ ​വ്യ​വ​സ്ഥ​ക്കെ​തി​രേ​ ​ഒ​റ്റ​യാ​ൻ​ ​പോ​രാ​ട്ടം​ ​ന​ട​ത്തി​യ​ ​അ​വ​ർ​ ​വി​പ്ല​വ​ക​ര​മാ​യ​ ​മാ​റ്റ​ത്തി​നാ​ണ് ​തു​ട​ക്ക​മി​ട്ട​ത്.​കു​ട്ടി​ക​ളെ​ ​ശാ​ക്തീ​ക​രി​ച്ചു​ ​വ​ള​ർ​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​സ്ഥാ​പി​ത​മാ​യ​ ​കോ​ട്ട​യ​ത്തെ​ ​പ​ള്ളി​ക്കു​ടം​ ​സ്‌​കൂ​ൾ​ ​വ്യ​ത്യ​സ്ത​മാ​യ​ ​അ​നു​ഭ​വ​മാ​ണെ​ന്നും​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ചൂ​ണ്ടി​ക്കാ​ട്ടി.