തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം ഇറുമ്പയം ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റിലെ കുടുംബസംഗമവും വാർഷിക സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷൈല വിനീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി സോമൻ കിഴക്കേപ്ലാന്തടം, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, എ.കെ.അനിൽകുമാർ, പി.പി.ലിനീഷ്, രാജപ്പൻ തോട്ടുവായിൽ, സുഗുണൻ മുണ്ടാന, ലതാ അശോകൻ, ബിജു ലക്ഷ്മണൻ, പ്രിൻസ് ലാൽ, പി.എസ്.മണി, പ്രകാശൻ കുന്നുവേലിച്ചിറ, ബിജു തെരുവക്കാല,ഷിജിത് മണി എന്നിവർ പ്രസംഗിച്ചു. ചെയർമാൻ പി.കെ.രാജൻ സ്വാഗതവും കെ.ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.