കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ പള്ളി റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പിന്നിലായി പള്ളി റോഡിന്റെ തുടക്കത്തിൽ ഇടിഞ്ഞു താണതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വെള്ളം ഒഴുകാനുള്ള ഓടകൾക്ക് വേണ്ടത്ര വീതി ഇല്ലാത്തതും പ്രധാനപ്രശ്‌നമാണ്. ഇക്കാര്യങ്ങൾ പരിഹരിക്കാനാണ് പദ്ധതി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജിൻസി എലിസബത്ത്, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ രഞ്ജു ബാലൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.