പാലാ: കേരള അഡ്വക്കേറ്റ്‌സ് ക്ലാർക്ക് അസോസിയേഷൻ പാലാ യൂണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പാലാ കുടുംബ കോടതി ജഡ്ജി അയൂബ്ഖാൻ ഉദ്ഘാടനം ചെയ്തു.

പാലാ അഡിഷണൽ ജില്ലാ ജഡ്ജി ടി.കെ സുരേഷ് കുമാർ ഓണസന്ദേശം നൽകി. പാലാ മുനിസിഫ് പ്രിയങ്ക പോൾ പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോഷി, സെക്രട്ടറി ഗോപികൃഷ്ണ, ഗവ.പ്ലീഡർ അഡ്വ.വി.ജി വേണുഗോപാൽ, കേരള അഡ്വക്കറ്റ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. സജീവ് പാറപ്പള്ളി തുടങ്ങിയവർ ഓണാശംസകൾ നേർന്നു. പാലാ യൂണിറ്റ് പ്രസിഡന്റ് സി.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എൻ സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു