പാലാ: ഓണം അവിസ്മരണീയമാക്കാൻ ഡ്രീം സെറ്റേഴ്‌സ് തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി ഓണ ഊഞ്ഞാലോടൊപ്പമുള്ള ഫോട്ടോ പതിച്ച തപാൽ സ്റ്റാമ്പ് ലഭിക്കാൻ അവസരമൊരുക്കുന്നു. നാളെ രാവിലെ 10 മുതൽ 1 വരെ സി.എം.എസ് കോളേജ് ഗ്രൗണ്ടിലാണ് ഓണഊഞ്ഞാൽ തയാറാക്കിയിരിക്കുന്നത്.

എല്ലാവിധ കത്തിടപാടുകൾക്കും ഉപയോഗിക്കാവുന്ന 5 രൂപ മൂല്യമുള്ള 12 തപാൽ സ്റ്റാമ്പുകളാണ് ഓണ ഊഞ്ഞാലിലുള്ള സ്വന്തം ഫോട്ടോ പതിച്ച് 300 രൂപയ്ക്ക് ലഭിക്കുക. കൊച്ചു കുട്ടികൾക്ക് മുൻഗണന നൽകും. തപാൽ വകുപ്പിന്റെ 'മൈ സ്റ്റാമ്പ്' പദ്ധതി പ്രകാരമാണ് ഓണഊഞ്ഞാൽ ക്രമീകരിച്ചിരിക്കുന്നത്. ഫോൺ 8281525215