ചങ്ങനാശേരി: കുറിച്ചി ഹോമിയോ റിസർച്ച് സെന്ററിന്റെ വികസനത്തിനായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച നിവേദനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോ വാളിന് സമർപ്പിച്ചു. കുറിച്ചി ഹോമിയോ റിസർച്ച് സെന്ററിൽ പുതിയതായി നിർമ്മിച്ച ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. അഡ്വ.നാരായണൻ നമ്പൂതിരി, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ജില്ലാ ജനറൽ സെക്രട്ടറി രതീഷ് തെക്കേമഠം, ജില്ലാ സെക്രട്ടറി സോബിൻലാൽ, ട്രഷറർ ശ്രീജിത്ത് കൃഷ്ണ, മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ, ജനറൽ സെക്രട്ടറിമാരായ ബി.ആർ മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, പി.കെ ഗോപാലകൃഷ്ണൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്യമോൾ പി.രാജ്, കെ.എൻ മഞ്ജു, കെ.ജി സതീഷ്,വിനീഷ് വിജയനാഥ്, കെ.കെ രാജൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.