പരുത്തുംപാറ : പൗരോഹിത്യ കനകജൂബിലി ആഘോഷിക്കുന്ന ഫാ.എം സി ജോർജ് മീഞ്ചിറയെ മാതൃ ഇടവകയായ പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് അനുമോദിക്കും. വൈകിട്ട് 5ന് പരുത്തുംപാറ കവലയിൽ എത്തിച്ചേരുന്ന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പൗരസ്വീകരണം നൽകും. അനുമോദന സമ്മേളനത്തിൽ ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് അദ്ധ്യക്ഷത വഹിക്കും. കാതോലിക്കാ ബാവ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തും. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, ഫാ.കെ എം സഖറിയ കൂടത്തിങ്കൽ, വികാരി ഫാ.ഏബ്രഹാം ജോൺ, ട്രസ്റ്റി മാത്യു പി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ഫാ.എം സി ജോർജ് മീഞ്ചിറയിലിന് ഇടവകയുടെ ഉപഹാരം സമർപ്പിക്കും.