
കോട്ടയം . ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ആരംഭിച്ച മിന്നൽ പരിശോധനയിൽ ആദ്യദിനം 41,000 രൂപ പിഴ ഈടാക്കി. യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തിയതിനാണ് പിഴ ഈടാക്കിയത്. 10 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും. പായ്ക്കർ രജിസ്‌ട്രേഷൻ ഇല്ലാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപന നടത്തുക, പായ്ക്കറ്റുകളിൽ നിർദ്ദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കുന്നതിനും അവസരമുണ്ട്. പൊതുജനങ്ങൾക്ക് പരാതി, നിർദേശങ്ങൾ വിളിച്ചറിയിക്കാം. ഫോൺ. 04 81 25 82 99 8.