
കോട്ടയം . ഓണവിപണിയിൽ കുറഞ്ഞവിലയ്ക്ക് പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന 'ഹോർട്ടി സ്റ്റോർ' ജില്ലയിൽ ഓടിത്തുടങ്ങി. ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്‌റ്റോറെത്തും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇന്ന് കോട്ടയം, ഏറ്റുമാനൂർ റോഡ്, മൂന്നിന് കഞ്ഞിക്കുഴി, പാമ്പാടി, നാലിന് കറുകച്ചാൽ, നെടുംകുന്നം, പൊൻകുന്നം, അഞ്ചിന് അയർക്കുന്നം പാലാ റോഡ്, ആറിന് കോട്ടയം ചിങ്ങവനം കുറിച്ചി കാവാലം, ഏഴിന് കോട്ടയം കഞ്ഞിക്കുഴി വടവാതൂർ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പച്ചക്കറി വണ്ടിയെത്തും.