വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനാഘോഷം ചെമ്മനത്തുകര 113ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെയും , യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, കുടുംബയൂണി​റ്റുകൾ, യൂത്ത്‌വിംഗ്, ബാലവേദി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 10ന് ആഘോഷിക്കും.

ആഘോഷപരിപാടിയുടെ ഭാഗമായി പതാകദിനം ആചരിച്ചു. ഗുരുദേവ ക്ഷേത്രത്തിനു സമീപത്ത് ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ പതാക ഉയർത്തി. 10ന് നടക്കുന്ന ചതയദിന ഘോഷയാത്രയിൽ ശാഖയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കും. വർണ്ണാഭമായ ഘോഷയാത്ര വൈക്കം ആശ്രമം സ്‌ക്കൂളിലേക്ക് പുറപ്പെടും .പതാക ദിനാചരണത്തിൽ ശാഖാ വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് , സെക്രട്ടറി എൻ.കെ.കുഞ്ഞുമണി , യൂണിയൻ കമ്മി​റ്റിയംഗം മധു പുത്തൻതറ, ഭാരവാഹികളായ ബിജു വാഴേകാട്ട് , കെ.പി.ഉത്തമൻ , പ്രമീൽ കുമാർ, ബി.പി.മനോജ്, കെ.പി.മനോജ് , എ.ജി.ഉല്ലാസൻ ,എം.ജി.അനിൽകുമാർ , പി.ഷിബു, പി.രഞ്ജിത്ത് , കെ.വി.വിഭാത് എന്നിവർ പങ്കെടുത്തു.