വൈക്കം : ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തിയോടനുബന്ധിച്ചു എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെയും, 54 ശാഖകളുടെയും , പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് സെക്രട്ടറി എം.പി സെൻ പീതപതാക ഉയർത്തി . യൂണിയന്റെ കീഴിലുള്ള 54 ശാഖകളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടർ രാജേഷ് മോഹൻ, പഞ്ചായത്ത് കമ്മിറ്റി അംഗം വി.വേലായുധൻ, യൂത്ത്മൂവമെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാസംഘം പ്രസിഡന്റ് ഷീജസാബു എസ്.ജയൻ, പി.സജീവ് എന്നിവർ പങ്കെടുത്തു.