
ഉല്ലല . പള്ളിയാട് ശ്രീനാരായണ യു പി സ്‌കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ ഓണത്തിന് ഒരു കൂട്ടപൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. സ്‌കൂളിലെ 15 സെന്റ് സ്ഥലത്താണ് ബന്ദിപ്പൂവ് കൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി മധു, കൃഷി ഓഫീസർ രേഷ്മ ഗോപി, സ്‌കൂൾ മാനേജർ ടി പി സുഖലാൽ, ഹെഡ്മാസ്റ്റർ പി പ്രദീപ്, കാർഷിക ക്ലബ് കൺവീനർ വിനീത, സ്റ്റാഫ് സെക്രട്ടറി ടി ടി ബൈജു, കൃഷി അസിസ്റ്റന്റ് ഹരിശങ്കർ, അദ്ധ്യാപകരായ റഷീദ, മായ തുടങ്ങിയവർ പങ്കെടുത്തു.