വൈക്കം: കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ തോട്ടകം സർവീസ് സഹകരണ ബാങ്കിലെ നീതി സ്​റ്റോറിൽ ആരംഭിച്ച ഓണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ് ശിവജി അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.ജെ സെബാസ്​റ്റ്യൻ, പി.എസ് മുരളീധരൻ, അന്നകുട്ടി ജോൺ, സി.സന്തോഷ്, പി.എ അനുരാജ്, ബാങ്ക് സെക്രട്ടറി കെ.കെ ഷിജു, ജീവനക്കാരായ എസ്.സോമൻ, കെ.വി ജോസ് എന്നിവർ പ്രസംഗിച്ചു.