കടുത്തുരുത്തി: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന മാനവീയം സാംസ്‌കാരിക കൂട്ടായ്മ 6ന് ഉച്ചക്ക്
2ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ..എം.വർഗീസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം കടത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവും കുഞ്ഞിളംകയ്യിൽ സമ്മാനവിതരണം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജുവും ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് രാജൻ.കെ.നായരും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി.റ്റി.എ അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ ഷീബയും ആദരിക്കും. താലൂക്ക് വൈസ് പ്രസിഡന്റ് ഷീല ദിലീപ് സ്വാഗതവും മേഖലാ പ്രസിഡന്റ് വി.യു ശശിധരൻ നന്ദിയും പറയും.