മണർകാട്: മണർകാട് പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം 4ന് വൈകിട്ട് ആറിന് നടക്കും. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എൻ. വാസവൻ സേവകസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം ചെയ്യും. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ രജതജൂബിലി ആഘോഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വനിതാസമാജം പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സെന്റ് മേരീസ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രകാരൻ ബേസിൽ ജോസഫും നിർവഹിക്കും. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് എൽദോസ് പോളിനെ അനമോദിക്കും.