കൂരോപ്പട: എസ്.എൻ.ഡി.പി യോഗം 2931 -ാംനമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷവും കൂരോപ്പട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ 4 ാമത് സമർപ്പണ വാർഷികവും 9,10 തീയതികളിലായി നടക്കും.
9ന് ഉച്ചയ്ക്ക് 1.30 മുതൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ. വൈകുന്നേരം 6.20ന് ദീപാരാധന. 7ന് നൃത്തോത്സവ്. 10ന് രാവിലെ 5.30 മുതൽ എസ്.എൻ പുരം അഖിൽ ശാന്തിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരു പുഷ്പാഞ്ജലി, ഗുരുപൂജ. 7.30ന് കലശപൂജ. രാവിലെ 10ന് 978 -ാം നമ്പർ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ചതയദിന സന്ദേശ ടൂ വീലർ റാലി.
ഉച്ചക്ക് 1.30ന് ചെണ്ടമേളം, കുംഭകുടം, താലപ്പൊലി,ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഹംസ രഥം എന്നിവയുടെ അകമ്പടിയോടു കൂടിയ ചതയദിന രഥ ഘോഷയാത്ര. വൈകുന്നേരം 5ന് കോട്ടയം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. ആർ.പി രൻജിൻ പൊതുസമ്മേളനം ഉദ്ഘാടനവും വിദ്യാഭാസ അവാർഡ് വിതരണവും നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.കെ അജിമോൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിലെ മുതിർന്ന പൗരൻമാർക്കുള്ള പെൻഷൻ വിതരണം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.ശാന്തറാം റോയ് നിർവഹിക്കും.
വൈകുന്നേരം 6ന് മഹാപായസ സദ്യ, 6.20ന് വിശേഷാൽ നെയ്യ് വിളക്ക് ദീപാരാധന, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എസ്. രാജീവ് അറിയിച്ചു.