കുമരകം: എസ്.എൻ.ഡി.പി യോഗം 155 -ാം നമ്പർ കുമരകം പടിഞ്ഞാറ് ശാഖയിൽ വാർഷിക പൊതുയോഗം നടന്നു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്.ഡി പ്രസാദ് (പ്രസിഡന്റ് ), കെ.കെ ജോഷിമോൻ (സെക്രട്ടറി), ആർ കുഞ്ഞുമോൻ( വൈസ് പ്രസിഡന്റ് ), വി.എൻ കലാധരൻ, പി ജെ ബിജു ജ്യോത്സ്യർ, ബിനോയി വാടപ്പറമ്പ്, സന്തോഷ് അമ്മങ്കരി, കെ.കെ പുഷ്പാംഗൻ, ബിജു വാതല്ലൂർകടവ്, ടി.കെ ജോഷി തുളസീഭവൻ (കമ്മറ്റി അംഗങ്ങൾ), എം കെ വാസവൻ, പി എസ് രഘു, സുജാത സോമൻ , (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.