മുക്കൂട്ടുതറ: കണമല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച പകൽവീടിന്റെ ഉദ്ഘാടനവും ഫാർമേഴ്‌സ് ക്ലബുകളുടെ ഉദ്ഘാടനവും അത്തപ്പൂക്കള മത്സരവും 5ന് ഉച്ചക്കഴിഞ്ഞ് 2.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പകൽവീടിന്റെ ഉദ്ഘാടനവും ഫാർമേഴ്‌സ് ക്ലബുകളുടെ ഉദ്ഘാടനവും നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു തോമസ് നിർവഹിക്കും. കണമല ബാങ്ക് പ്രസിഡന്റ് പി.എ ചാക്കോ അദ്ധ്യക്ഷത വഹിക്കും. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി മുഖ്യപ്രഭാഷണം നടത്തും. ബോർഡ് മെമ്പർ അഡ്വ.ബിനോയ് ജോസ് പകൽ വീട് അവതരണം നടത്തും. ജെസി ജോസ് ഫാർമേഴ്‌സ് ക്ലബ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ശുഭേഷ് സുധാകരൻ, മാഗി ജോസഫ്, മറിയാമ്മ ജോസഫ്, ഷെമീർ വി.മുഹമ്മദ്, ഡോ.ടി.എൽ മാത്യു, ഫാ.എബ്രഹാം, കെ.പി മോഹനൻ, ടി.എശ് ശിവകുമാർ, അസൈനർ മൗലവി മന്നാനി, ഗോപി, എ.ജെ ചാക്കോ, ടി.ഐ വർഗീസ്, തോമസ് ജോസഫ്, ആർ.ധർമ്മകീർത്തി, എം.എം തമ്പി, റൂബി ബിനു, ജോയ്‌സി സണ്ണി, ബിനീഷ് പി.ബാബു എന്നിവർ പങ്കെടുക്കും. രാവിലെ 12ന് കുടുംബശ്രീയുടെ അത്തപ്പൂക്കള മത്സരം, ഉച്ചക്കഴിഞ്ഞ് 2.30ന് പൊതുയോഗം. വൈസ് പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി താരാ ബിനോയി നന്ദിയും പറയും.