ചങ്ങനാശേരി: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തിദിനാഘോഷത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ യൂത്ത്മൂവ്‌മെന്റിന്റെ സംയുക്ത സഹകരണത്തോടെ ചതയദിന സന്ദേശവിളംബര വാഹന പ്രചരണ രഥ ഘോഷയാത്ര 4ന് നടക്കും. വൈകുന്നേരം മൂന്നിന് കുറിച്ചി അദ്വൈതാശ്രമത്തിൽ നിന്നും മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഭദ്രദീപോജ്വലനം നടത്തും. ഗവ.ചീഫ് വിപ്പ് പ്രൊഫ.ഡോ.എൻ ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്യും. 1001 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന രഥഘോഷയാത്ര വൈകിട്ട് ആറിന് കടയനിക്കാട് ശാഖാങ്കണത്തിൽ സമാപിക്കും.
സമാപന സമ്മേളനം കോട്ടയം എ.ഡി.എം ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ചതയദിന സന്ദേശവും നൽകും. യോഗം ഡയറക്ടർ ബോർഡംഗങ്ങളായ എൻ.നടേശൻ, സജീവ് പൂവത്ത്, കടയനിക്കാട് ശാഖാ പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ, കടയനിക്കാട് ശാഖാ സെക്രട്ടറി, എം.ജി സതീഷ് കുമാർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് യൂണിയൻ യൂത്ത്മൂവുമെന്റ് സെക്രട്ടറി അനിൽ കണ്ണാടിയും സമാപന സമ്മേളനത്തിന് യൂണിയൻ യൂത്ത്മൂവുമെന്റ് പ്രസിഡന്റ് അജിത് മോഹനും നന്ദി പറയും. യൂണിയൻ കൗൺസിലർമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ വനിതാസംഘം, യൂത്ത്മൂവുമെന്റ്, വൈദികയോഗം, സൈബർസേന തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.