ഞീഴൂർ: ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം 124 നമ്പർ ഞീഴൂർ ശാഖയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.കെ നാരായണൻ, ശാഖാ സെക്രട്ടറി പി.എസ് വിജയൻ, യൂത്ത്മൂവ്‌മെന്റ് ഇൻ ചാർജ് സനോജ് സി.എസ്, വനിതാസംഘം ആക്ടിംഗ് പ്രസിഡന്റ് അംബിക വിശ്വംഭരൻ എന്നിവർ അറിയിച്ചു. 10 ന് രാവിലെ 7ന് സമൂഹപ്രാർത്ഥന, പൂക്കളമത്സരം, 8.30ന് പതാക ഉയർത്തൽ, 9.30ന് ഞീഴൂർ ജംഗ്ഷനിലെ ശാഖ മന്ദിരത്തിൽ നിന്നും ജയന്തി ഘോഷയാത്ര. ശാഖാ പ്രസിഡന്റ് പി.കെ നാരായണൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 11ന് ഗുരു മന്ദിരാങ്കണത്തിൽ ഘോഷയാത്ര വരവേൽപ്പ്, 11.30 ന് നടക്കുന്ന ജയന്തി സമ്മേളനം ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി പി എസ് വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ രാഹുൽ പി രാജ്, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം ഒ. എം.സഹദേവൻ, ശാഖ വൈസ് പ്രസിഡന്റ് വി. എൻ മോഹനൻ എന്നിവർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ സുഷമ ടീച്ചർ, വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്‌കൃത അധ്യാപകനും വേദവ്യാസ പുരസ്‌കാര ജേതാവുമായ ജയകൃഷ്ണൻ, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും വിശ്വഭാരതി എസ് എൻ ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും ഭരതനാട്യത്തിൽ ലോക റെക്കോർഡ് നേടിയ ദിയ സന്തോഷിനെയും അനുമോദിക്കും.

കാളികാവ്: എസ്.എൻ.ഡി.പി യോഗം 104നമ്പർ കളത്തൂർ, 5353 കുറവിലങ്ങാട്, 5354 കാളികാവ്, 6424 ഇലക്കാട് എന്നീ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിലും കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വത്തിന്റെ നേതൃത്വത്തിലും ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ.പി വിജയൻ എന്നിവർ അറിയിച്ചു. 10ന് രാവിലെ 6ന് ഗണപതിഹോമം, 8 30ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ പതാക ഉയർത്തും. കളത്തൂർ ശാഖ പ്രസിഡന്റ് എം.പി സലിംകുമാർ, കുറവിലങ്ങാട് ശാഖാ പ്രസിഡന്റ് കെ. അനിൽകുമാർ, കാളികാവ് ശാഖ ചെയർമാൻ എം.ഡി.ശശിധരൻ, ഇലക്കാട് ശാഖ ചെയർമാൻ ടി. ജി.ശശിധരൻ എന്നിവർ ചതയദിന സന്ദേശം നല്കും. ക്ഷേത്രത്തിൽ ഒമ്പതിന് വിശേഷാൽ പൂജ, 9.15ന് ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് 12ന് ചതയ പൂജ, ഉച്ചകഴിഞ്ഞ് 3.30ന് കോഴ ശ്രീനാരായണ നഗറിൽ നിന്നും ഘോഷയാത്ര കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര വൈകിട്ട് അഞ്ചിന് ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വത്തിലെ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കടുത്തുരുത്തി യൂണിയൻ കൗൺസിലർ എം.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി കെ.പി വിജയൻ, കളത്തൂർ ശാഖ സെക്രട്ടറി ഇൻചാർജ് എൻ.ബാബു, കുറവിലങ്ങാട് ശാഖ സെക്രട്ടറി. കെ.ജി. മനോജ്, കാളികാവ് ശാഖ കൺവീനർ സി.കെ.ശശി, ഇലക്കാട് ശാഖ കൺവീനർ ബിനേഷ്‌കുമാർ, ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി.എൻ തമ്പി എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും. തുടർന്ന് പായസസദ്യ.


മാന്നാർ:എസ്.എൻ.ഡി.പി യോഗം 2485 നമ്പർ മാന്നാർ ശാഖയിൽ ജയന്തി ആഘോഷം വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് പ്രസിഡന്റ് കെ.പി കേശവൻ, സെക്രട്ടറി ബാബു ചിത്തിരഭവൻ എന്നിവർ അറിയിച്ചു. ഒൻപതിന് ഉച്ചകഴിഞ്ഞ് 1 മുതൽ ശാഖാഹാളിൽ കലാകായിക മത്സരങ്ങൾ നടക്കും. 10ന് രാവിലെ 9ന് പ്രത്യേക ചതയദിന പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം ഗുരുപൂജ. 10.30ന് ചതയദിന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രാർത്ഥനാലയത്തിന്റെ ആദ്യ ഫണ്ട് യൂണിയൻ പ്രസിഡന്റ് ഏ. ഡി.പ്രസാദ് ആരിശേരി സ്വീകരിക്കും. മോൻസ് ജോസഫ് എം.എൽ.എ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.പി. കേശവൻ,സെക്രട്ടറി ബാബു ചിത്തിരഭവൻ, ഭാരവാഹികളായ ബിന്ദു മനോജ്, ലാലിശശി, കെ. ആർ. അനിൽകുമാർ എന്നിവർ പ്രസംഗിക്കും ഉച്ചയ്ക്ക് ഒന്നിന് ചതയദിനസദ്യ. ഉച്ചകഴിഞ്ഞ് മൂന്നിന് ശാഖയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആപ്പാഞ്ചിറ മാന്നാർ വഴി തിരികെ ശാഖയിൽ എത്തിച്ചേരും.


കടപ്പൂര്:എസ്.എൻ.ഡി.പി യോഗം 105 ാം നമ്പർ കടപ്പൂര് ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം വിപുലമായി ആഘോഷിക്കുമെന്ന് ശാഖ പ്രസിഡന്റ് ഷാജി ദിവാകരൻ, സെക്രട്ടറി അംബിക സുകുമാരൻ എന്നിവർ അറിയിച്ചു. രാവിലെ 7.30ന് പ്രാർത്ഥന, 7.30 മുതൽ 9. 30 വരെ അത്തപ്പൂവിടൽ മത്സരം, 10 ന് പതാക ഉയർത്തൽ. 10.15ന് പ്രൊഫ.പി വി സുനിൽകുമാർ നയിക്കുന്ന ക്വിസ് മത്സരം. മോൻസ് ജോസഫ് എം.എൽ.എ ജയന്തിദിന സന്ദേശം നൽകും. 12 30ന് ദൈവദശകം ആലാപന മത്സരം, ഒന്നിന് സമൂഹസദ്യ. ഉച്ചകഴിഞ്ഞ് രണ്ടിന് ഗുരുദേവ കൃതിയായ ചിദംബരാഷ്ടകം ആലാപന മത്സരം, 2 30ന് തിരുവാതിരകളി, 3 മുതൽ വിവിധ കായിക മത്സരങ്ങൾ എന്നിവ നടക്കും.


മാഞ്ഞൂർ:എസ്.എൻ.ഡി.പി യോഗം 122 നമ്പർ മാഞ്ഞൂർ ശാഖയിൽ രാവിലെ 6.30ന് മഹാഗണപതിഹോമം, 7.30ന് ഗുരുദേവ ഭാഗവതപാരായണം, 8.15ന് ആത്മോപദേശശതകം, 9 ന് ശാഖ പ്രസിഡന്റ് രജീഷ് ഗോപാൽ പതാക ഉയർത്തൽ ചടങ്ങ് നിർവഹിക്കും. 9. 30 ന് ഗുരദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4.30ന് കോതനല്ലൂർ ദേവീക്ഷേത്രത്തിൽ നിന്നും ചതയദിന ഘോഷയാത്ര പുറപ്പെടുമെന്ന് ശാഖ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി ഇ.കെ മോഹനൻ എന്നിവർ അറിയിച്ചു.