കൊടുങ്ങൂർ: ഓണാഘോഷത്തോടനുബന്ധിച്ച് വാഴൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും, ജീവനക്കാരും, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്ത വിവിധ പരിപാടികൾ നടന്നു. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഊഞ്ഞാൽ കെട്ടി.കുട്ടികളും മുതിർന്നവരും ഊഞ്ഞാലാടി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നക്ഷത്ര ജലോത്സവം നടത്തിയസ്ഥലത്ത് ഊഞ്ഞാൽ ഉത്സവം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ചിത്രവിവരണം
വാഴൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്യുന്നു.