മേവട: എസ്.എന്‍.ഡി.പി യോഗം 1011-ാം നമ്പര്‍ മേവട ശാഖയുടെ കീഴിലുള്ള വയല്‍വാരം കുടുംബയോഗത്തിന്റെ 65-ാമത് കുടുംബയോഗവും ഓണാഘോഷവും രാജു കരുവചാട്ടിന്റെ വസതിയില്‍ ഇന്ന് 2ന് നടക്കും. ചെയര്‍മാന്‍ മനോജ് വെള്ളിയേപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ഡോ. പ്രഭാകരന്‍ കുമ്പുങ്കല്‍ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി മോഹനന്‍ മഠത്തില്‍, കണ്‍വീനര്‍ സുജാത ഷാജി കോട്ടരുകില്‍, രക്ഷാധികാരി വിജയന്‍ കളപ്പുരതാഴെ, വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് രാജു മനത്താനത്ത്, ഗിരിജാ മോഹനന്‍, ശുഭ വേണു എന്നിവര്‍ സംസാരിക്കും.