പാലാ: പയപ്പാർ ജാനകീ ബാലികാശ്രമത്തിലെ ഓണാഘോഷ പരിപാടി 9ന് നടത്തും. പാവപ്പെട്ട 20 കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്യും.

രാവിലെ 8ന് ഓണപ്പൂക്കളം, 10ന് ഭജൻസ്, 11ന് ചേരുന്ന സമ്മേളനത്തിൽ ജാനകി ടീച്ചർ ഭദ്രദീപം തെളിയിക്കും. ബാലികാശ്രമം രക്ഷാധികാരി ഡോ. എൻ.കെ മഹാദേവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനഘ ജെ. കോലത്ത് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.ആർ ശ്രീനിവാസൻ, മഞ്ജു പി.കെ. നിരപ്പേൽ, അഖില അനിൽകുമാർ, കെ.എ. ഗോപിനാഥ്, വി.എസ്. ഹരിപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും. 1 ന് ഓണസദ്യയും 2 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.