പാലാ: ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി മീനച്ചിൽ യൂണിയനിലെ മുഴുവൻ ശാഖകളും വിപുലമായി പരിപാടികളോടെ ആഘോഷിക്കും. രാമപുരം 161ാം നമ്പർ ശാഖയിൽ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായതായി ശാഖാ ഭാരവാഹികളായ സുകുമാരൻ പെരുമ്പ്രായിൽ, സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളിപ്ലാക്കൽ, രവി കണികുന്നേൽ, സലിജ സലിം ഇല്ലിമൂട്ടിൽ, അജിതാ വിജയൻ വാളിപ്ലാക്കൽ, അജീഷ് കളത്തിൽ എന്നിവർ അറിയിച്ചു.

10ന് ഉച്ചയ്ക്ക് 2.30ന് കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് രാമപുരം ഗുരുമന്ദിരത്തിലേക്ക് ജയന്തി ഘോഷയാത്ര നടക്കും. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. കൊണ്ടാട് ക്ഷേത്ര പരിസത്ത് ചേരുന്ന സമ്മേളനത്തിൽ ക്ഷേത്രത്തിന് 26 സെന്റ് സ്ഥലം ദാനമായി നൽകുന്ന 9 പേരെ പൊന്നാടയണിച്ച് ആദരിക്കും.

ഘോഷയാത്ര രാമപുരം ഗുരുമന്ദിരത്തിൽ എത്തിച്ചേർന്ന ശേഷം വൈകിട്ട് 5ന് ജയന്തി സമ്മേളനം ആരംഭിക്കം. മാണി സി. കാപ്പൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി രാജൻ ജയന്തി സന്ദേശം നൽകും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, അമ്മിണി കൈതളാവുംകര, കെ.കെ വിനു കൂട്ടുങ്കൽ, സലിജ സലിം ഇല്ലിമൂട്ടിൽ, മനു ആക്കക്കുന്നേൽ, കെ.എ രവി കൈതളാവുംകര എന്നിവർ ആശംസകൾ നേരും. രാവിലെ കൊണ്ടാട് ക്ഷേത്രത്തിൽ മഹാഗുരുപൂജ നടക്കും. 9.30ന് ചതയദിന പ്രാർത്ഥനയുമുണ്ട്.


ഏഴാച്ചേരി 158ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ജയന്തി ആഘോഷ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. 10ന് രാവിലെ 7 ന് ഗുരുപൂജ, 7.30 ന് ശാഖാ പ്രസിഡന്റ് പി.ആർ പ്രകാശ് പെരികിനാനിയിൽ പതാക ഉയർത്തും, 9ന് സർവൈശ്വര്യ പൂജ

11ന് നടക്കുന്ന സാസ്‌കാരിക സമ്മേളനം രമാപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുതിർന്ന ശാഖാംഗങ്ങളെ ആദരിക്കും. സ്മിത അലക്‌സ്, കെ.കെ. ശാന്താറം, രജി ജയൻ, മിനി രാജു, സാബു ജി, അനന്തു കൃഷ്ണൻകുട്ടി തുടങ്ങിയവർ ആശംസകൾ നേരും. ശാഖാ വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണൻ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. വനിതാസംഘം സെക്രട്ടറി ശോഭനാ സോമൻ സമ്മാനദാനം നിർവഹിക്കും. ശാഖാ സെക്രട്ടറി കെ.ആർ ദിവാകരൻ കൈപ്പനാനിക്കൽ സ്വാഗതവും പി.ഡി. സജി നന്ദിയും പറയും. തുടർന്ന് പ്രസാദമൂട്ടും പായസവിതരണവും.


തലനാട് 853ാം നമ്പർ ശാഖയുടെയും പോഷക സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ തലനാട് ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ ജയന്തി ആഘോഷ പരിപാടികൾ നടക്കും. ഘോഷയാത്ര, പ്രഭാഷണം, സമൂഹപ്രാർത്ഥന, ഗുരുപൂജ, സമൂഹസദ്യ, ദീപാരാധന, ഭജന എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം മേൽശാന്തി രഞ്ജൻ ശാന്തി ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകും.

രാവിലെ 5.30ന് ഗണപതിഹോമം, തുടർന്ന് വിശേഷാൽ പൂജ, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം. 9ന് ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി പതാക ഉയർത്തും. തുടർന്ന് വർണശബളമായ ഘോഷയാത്ര, 12ന് കോട്ടയം ഷൈലജ പൊന്നപ്പന്റെ പ്രഭാഷണം. തുടർന്ന് ഗുരുപൂജ, സമൂഹസദ്യ, എസ്.എസ്.എൽ.സി അവാർഡ് വിതരണം, ദീപാരാധന, ഭജന.