മുണ്ടക്കയം ഈസ്റ്റ്: റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ,തകിടിയില്‍ പുതുപ്പറമ്പില്‍ അഖില്‍ അനി (24) എരുമേലി,നേര്‍ച്ചപ്പാറ, ചണ്ണക്കല്‍ സി.എസ്.അനന്തു (26) എന്നിവരെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഏന്തയാര്‍, പതാലില്‍ സജി, പുറപ്പന്താനം ജോണ്‍സണ്‍ എന്നിവരുടെ തോട്ടത്തില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് മോഷണം നടത്തിയത്. പെരുവന്താനം പൊലീസ് കേസ് അന്വേഷിച്ചു വരുന്നതിനിടയില്‍ സമാന കേസില്‍ ഇരുവരെയും കാഞ്ഞിരപ്പള്ളി പൊലിസ് പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്നും സാധനം വാങ്ങുന്ന ആക്രി കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി, തോട്ടുമുഖം ഭാഗത്ത് ഇല്ലത്തുപറമ്പില്‍ അമീര്‍ സാലി (36)നെതിരെയും കേസെടുത്തിട്ടുണ്ട്.