ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ഗോശാലയുടെ സമർപ്പണം ഇന്ന് വൈകിട്ട് 6ന് നടക്കും. ഭക്തർ നടയിൽ സമർപ്പിക്കുന്ന ഗോക്കളെയാണ് ഗോശാലയിലേക്ക് കൊണ്ടുവരുന്നത്. ക്ഷേത്രത്തിലേക്ക് ആവശ്യമായി വരുന്ന പാൽ ഗോശാലയിൽ നിന്നും നൽകും. അഭിഷേകത്തിനും മറ്റുമായി പുറത്തു നിന്നുമാണ് പാൽ വാങ്ങിയിരുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡിന്റ അനുമതിയോടുകൂടി ക്ഷേത്രോപദേശക സമിതിയുടെ ചുമതലയിൽ ഗോശാല ക്ഷേത്രത്തിൽ നിർമിച്ചത്. ഗോശാലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സംഭാവന നൽകിയ ളാക തെക്കേതിൽ ഡോ.ഗോപകുമാർ ജി. നായർ ഗോശാലയുടെ സമർപ്പണം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ മുഖ്യാതിഥി യായിരിക്കും. ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിക്കും. ബോർഡ് മെമ്പർ അഡ്വ.മനോജ് ചരളേൽ, ദേവസ്വം ചീഫ് എൻജിനിയർ അജിത് കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.