കോട്ടയം; എസ്.എൻ.വി സദനം അറുപതാം വാർഷികാഘോഷം 11ന് സദനം ശ്രിചിത്തിര തിരുനാൾ റിക്രിയേഷൻ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം സഹകരണ സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.വി സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, മുൻ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, സിൻസി പാറേൽ, കുറിച്ചി സദൻ, സമാജം സെക്രട്ടറി കെ.എം ശോഭനാമ്മ, ജോയിന്റ് സെക്രട്ടറി രാജമ്മ ശിവൻ എന്നിവർ പ്രസംഗിക്കും,.