
കോട്ടയം . വൈക്കം ഐ സി ഡി എസിന്റെ നേതൃത്വത്തിൽ തലയാഴം ജൂലിബി പാരീഷ് ഹാളിൽ പോഷൺ മാസചരണവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികളിൽ ന്യൂട്രീഗാർഡൻ നിർമിക്കുന്നതിനായുള്ള പച്ചക്കറി തൈകളും കൈമാറി. കൗമാരക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച വർണം പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും അങ്കണവാടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. പോഷണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ഭക്ഷ്യ മേളയിൽ അമൃതം പൊടി, ചേമ്പിൻ താള്, പനി കൂർക്ക, ക്യാരറ്റ്, പാഷൻ ഫ്രൂട്ട്, ചെമ്പരത്തി, തുടങ്ങിയവ കൊണ്ട് തയാറാക്കിയ നൂറോളം വിഭവങ്ങളുണ്ടായിരുന്നു.