തിരുവാർപ്പ്: സംസ്ഥാനത്ത് നായ്ക്കളിൽ പേവിഷബാധ വർദ്ധിച്ചുവരുന്ന സാഹചരത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് നിർബന്ധമായും വാക്സിനെടുത്ത് പഞ്ചായത്തിൽ നിന്നും ലൈസൻസ് കൈപ്പറ്റണം. ചെങ്ങളം മൃഗാശുപത്രി ,തിരുവാർപ്പ് ഐ.സി.ഡി.പി സബ് സെന്റർ ,കാഞ്ഞിരം അങ്കണവാടി എന്നീ കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ ക്യാമ്പ് നടത്തും.15 രൂപയാണ് വാക്സിനേഷൻ ഫീസ്. വീടുകളിൽ നായ്ക്കളെ വളർത്തുന്ന എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അറിയിച്ചു.