വൈക്കം : ചെമ്മനത്തുകര ഗവ.യു.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമവും ഓണഘോഷ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവവിദ്യാർത്ഥികളെയും, പൂർവ അദ്ധ്യാപകരെയും ആദരിച്ചു. മുതിർന്ന പൂർവ വിദ്യാർത്ഥിയായ കൃഷ്ണൻകുട്ടി നായർക്ക് ഓണക്കോടി നൽകി. പി.ടി.എ പ്രസിഡന്റ് സിജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക സീമ.ജെ ദേവൻ ,ഡോ.എം.എസ്.അജയകുമാർ ,ഇ. ഗോപാലൻ ,വി.എം ലീലാമ്മ, സി.ടി.മേരി ,എ.ജി ഉല്ലാസൻ, ടി.എ.തങ്കച്ചൻ ,വി.വി കനാകാംബരൻ , അനിയമ്മ അശോകൻ ,കെ.ടി.ജോസഫ് ,ദീപാ ബിജു ,സിനി ഷാജി ,വി.വി വേണുഗോപാൽ ,ഷൈല റെജിമോൻ ,സൂര്യ പ്രഭാഷ് എന്നിവർ പ്രസംഗിച്ചു. വൈകിട്ടു നടന്ന സാംസ്കാരിക സമ്മേളനം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്തു.