വൈക്കം : കേരള കോൺഗ്രസ് എം വൈക്കം നിയോജകമണ്ഡലം പ്രസിഡന്റായി ബെപ്പിച്ചൻ തുരുത്തിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പി.എസ്.എബ്രഹാം പഴയകടവൻ, ബിജു പറപ്പള്ളി, ലൂക്ക് മാത്യു, പി.വി.കുര്യൻ, ടെൽസൺ വെട്ടിക്കാപ്പള്ളി,ജിജോ കൊളത്തുവാ, ജോസ് കാട്ടിപ്പറമ്പിൽ, ആന്റണി കളമ്പുകാടൻ, എം.സി.എബ്രഹാം, മാത്യു കമ്മട്ടിൽ, പി.ജെ.ടോം പുന്നക്കാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.