വൈക്കം : ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഒാഫീസ് പടിക്കൽ ഏകദിന സത്യാഗ്രഹം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പി മുരളി ,സംസ്ഥാന പ്രസിഡന്റ് സി.സി ശ്രീകുമാർ, രവി.വി സോമൻ, അക്കരപ്പാടം ശശി, പി.പി സിബിച്ചൻ, എൻ.എം താഹ, പി.എൻ ബാബു, അബ്ദുൾ സലാം റാവുത്തർ, പി.വി പ്രസാദ്, എ.സനീഷ് കുമാർ, ജയ്‌ജോൺ പേരയിൽ, മോഹൻ ഡി.ബാബു, പി.കെ സുശീലൻ, രാധിക ശ്യാം, കെ.ആർ ഷൈലകുമാർ, ബി.എൽ.സെബാസ്റ്റ്യൻ, കെ.കെ.കുട്ടപ്പൻ, ജോൺ തറപ്പേൽ, സോണി സണ്ണി എന്നിവർ പ്രസംഗിച്ചു.