കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കുളിൽ ഓണാഘോഷ പരിപാടികൾ മാനേജർ എം.എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ സെയിനില്ല അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് ഓണസന്ദേശം നൽകി. എച്ച്.എം. ലിറ്റി സി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാർ കെ.പി സുജീലൻ , രാജൻ വേങ്ങത്താനം, അദ്ധ്യാപകരായ ടോമി ജേക്കബ്, ജയലക്ഷ്മീ പി.ജെ. , സി. ഓമനക്കുട്ടൻ, ദീപ സുഭാഷ്, ഇന്ദൂ പി.എസ് , രാഹുൽ എസ്. എന്നിവരും പൂർവ വിദ്യാർത്ഥികളായ സുരേന്ദ്രൻ കൊടിത്തോട്ടം, പി.എ.ഷാഹുൽ ഹമീദ് എന്നിവരും ആശംസകൾ നേർന്നു. കായിക മത്സരങ്ങൾ ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമയും കുട്ടികളുടെ കലാമത്സരങ്ങൾ മാസ്റ്റർ ലോപിൻ തോമസും ഉദ്ഘാടനം ചെയ്തു.