sadya

കുറവിലങ്ങാട് . കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച സദ്യ ഓണച്ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സി കുര്യൻ ആദ്യ വില്പന നടത്തി. വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യാ സജികുമാർ, എം എൻ രമേശൻ, ടെസ്സി സജീവ്, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഇ കെ ജോയിസ് അലക്‌സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, കൃഷി ഓഫീസർ പാർവതി ആർ, സാബു ജോർജ് എന്നിവർ പ്രസംഗിച്ചു.