
കോട്ടയം . മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം നിർവഹിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്തിന്റെ പെൺ പച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്ത നൂറ് വനിതകൾക്കാണ് സൗജന്യമായി കപ്പുകൾ വിതരണം ചെയ്തത്. 60,000 രൂപയാണ് പദ്ധതി ചെലവ്. ചടങ്ങിൽ പഞ്ചായത്തിലെ മുതിർന്ന അദ്ധ്യാപകരായ കെ എം വർഗീസ്, ടി വി നാരായണ ശർമ്മ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ സി ബിജു, വൈസ് പ്രസിഡന്റ് ജസ്സി ജോൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജീവ് രവീന്ദ്രൻ, ഫിലിപ്പ് കെ തോമസ്, രഞ്ജിത അനീഷ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.