വെച്ചൂർ: കൃഷി വകുപ്പും ഹോർട്ടികോർപ്പുമായി സഹകരിച്ച് വെച്ചൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴം, പച്ചക്കറി വിപണികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ശൈലകുമാർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സാനിയ വി.ജെയിംസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ അജി, വാർഡ് മെമ്പർ ബിന്ദുമോൾ, എ.ഡി.സി അംഗം കെ.ബി പുഷ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ കെ.കെ ചന്ദ്രബാബു, വി.റ്റി സണ്ണി, കെ.ഡി സാജു തുടങ്ങിയവർ പങ്കെടുത്തു. അസി.കൃഷി ഓഫീസർ ബിന്ദു.എൻ നന്ദി അറിയിച്ചു.